ടീസ്റ്റ സെതൽവാദിനും ഭർത്താവിനും ഇടക്കാല ജാമ്യം

ശനി, 25 ജൂലൈ 2015 (14:23 IST)
മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെതൽവാദിനും ഭർത്താവ് ജാവേദ് ആനന്ദിനും കോടതി ഇടക്കാല ജാമ്യം അനുവദിച്ചു.  രണ്ടാഴ്ചത്തേക്കാണ് മുംബൈ ഹൈക്കോടതി ഇരുവര്‍ക്കും ജാമ്യം അനുവദിച്ചിരിക്കുന്നത്.

നേരത്തെ  കീഴ് കോടതി ഇരുവര്‍ക്കും ജാമ്യം നിഷേധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുംബൈയ് ഹൈക്കോടതിയുടെ ഉത്തരവ്.ഫോർഡ് ഫൗണ്ടേഷനിൽ നിന്ന് ടീസ്റ്റയുടെ എൻജിഒ ഫണ്ട് സ്വീകരിച്ചത് സർക്കാർ അനുമതിയില്ലാതെയാണെന്ന ആഭ്യന്തര മന്ത്രാലയം നൽകിയ കേസിലാണ് ടീസ്റ്റയ്ക്ക് കീഴ്കോടതി ജാമ്യം നിഷേധിച്ചത്.

വെബ്ദുനിയ വായിക്കുക