ജൂൺ എട്ടിന് ശേഷം സംസ്ഥാനത്ത് നിയന്ത്രണങ്ങളോടെ ഹോട്ടലുകൾ തുറക്കാനും അവിടെ ഇരുന്ന് തന്നെ ഭക്ഷണം കഴിക്കാനുമുള്ള അനുവാദം നൽകും. അന്തർ സംസ്ഥാന യാത്രകൾക്ക് തത്‌കാലം അനുമതിയില്ല.ആരാധനാലയങ്ങൾ തുറക്കുന്നത് മതനേതാക്കളുമായുള്ള ചർച്ചയ്ക്കു ശേഷമാകുമെന്നും സൂചനയുണ്ട്. ഇത് സംബന്ധിച്ച തീരുമാനം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനത്തിലുണ്ടാകും.