ഗണപതിക്ക് കോടികളുടെ ഇന്‍ഷുറന്‍സ് പരിരക്ഷ!

ചൊവ്വ, 26 ഓഗസ്റ്റ് 2014 (16:23 IST)
ഗണപതി ഭഗവാന് കോടികളുടെ ഇന്‍ഷുറന്‍ പരിരക്ഷ. ഗണേശോല്‍സവത്തിന്‌ മൂന്നോടിയായാണ് മഹാരാഷ്‌ട്രയിലെ ഗണപതിവിഗ്രഹങ്ങള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ. വെള്ളിയാഴ്‌ചയാണ്‌ ഗണേശോല്‍സവം തുടങ്ങുന്നത്‌.ഗണേശോല്‍സവത്തിന്റെ ഭാഗമായി നഗരത്തിലെ പ്രമുഖ ക്ഷേത്രങ്ങളിലെ ഗണേശ വിഗ്രഹങ്ങള്‍ നഗരപ്രദക്ഷിണം നടത്തും.
 
പ്രദക്ഷിണത്തിനിടയില്‍ സംഭവിക്കാനിടയുള്ള കേടുപാടുകളില്‍മുന്നില്‍ കണ്ടാണ് സ്വര്‍ണ വിഗ്രഹങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്‌തത്‌. മുംബൈയിലെ പ്രശസ്‌തമായ ജിഎസ്‌ബി സേവാ മണ്ഡല്‍ മാത്രം 235 കോടി രൂപയുടെ ഇന്‍ഷുറന്‍സ്‌ പരിരക്ഷയാണ്‌ എടുത്തിരിക്കുന്നത്‌. ജിഎസ്‌ബി മണ്ഡലിലെ ഗണേശ വിഗ്രഹത്തിന്‌ മാത്രം 22 കോടി രൂപ മൂല്യമുണ്ട്‌. ഓറിയന്റല്‍ ഇന്‍ഷുറന്‍സ്‌ കമ്പനിയാണ്‌ ജിഎസ്‌ബിയിലെ വിഗ്രഹങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്‌തത്‌. കഴിഞ്ഞ വര്‍ഷം ഗണേശോല്‍സവത്തിന്‌ മുന്നോടിയായി മുംബൈയിലെ ഗണപതി ക്ഷേത്രങ്ങള്‍ 375 കോടി രൂപയ്‌ക്ക് ഇന്‍ഷ്വര്‍ ചെയ്‌തിരുന്നു.
 
വിഗ്രഹങ്ങള്‍ക്ക്‌ പുറമെ ഗണേശോല്‍സവത്തിന്‌ എത്തുന്ന ഭക്‌തര്‍ക്കും ഇന്‍ഷുറന്‍സ്‌ പരിരക്ഷയുണ്ട്. തീവ്രവാദി ആക്രമണങ്ങള്‍, കലാപം തുടങ്ങിയ അപകടങ്ങളില്‍ നിന്നാണ്‌ വിശ്വാസികള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ നല്‍കുക. 

വെബ്ദുനിയ വായിക്കുക