അയലത്തെ മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യം അഭയം നല്‍കാന്‍ പോകുന്നു
ശനി, 29 ഓഗസ്റ്റ് 2015 (12:23 IST)
പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലദേശ് എന്നീ രാജ്യങ്ങളിൽ നിന്നുള്ള ഹിന്ദു അഭയാർഥികൾക്ക് ഇന്ത്യൻ പൗരത്വം നൽകാൻ കേന്ദ്രസർക്കാർ ആലോചിക്കുന്നു. ഇതിനായി ഇന്ത്യന്‍ പൌരത്വ നിയമം ഭേദഗതി ചെയ്യാനുള്ള ശ്രമങ്ങള്‍ക്ക് സര്‍ക്കാര്‍ തുടക്കമിട്ടുകഴിഞ്ഞു. അസം, പശ്ചിമ ബംഗാൾ സംസ്ഥാനങ്ങളുടെ അതിർത്തിയിലൂടെ ഇന്ത്യയിലേക്ക് എത്തുന്ന ബംഗ്ലദേശ് ഹിന്ദു അഭയാര്‍ത്തികളെ ഉദ്ദേശിച്ചാണ് മുഖ്യമായും നിയമ ഭേദഗതിക്ക് സര്‍ക്കാര്‍ ഒരുങ്ങുന്നത്.
കൂടാതെ അയല്‍ രാജ്യങ്ങളില്‍ മത പീഡനത്തിനിരയാകുന്ന സിഖ്, ജൈന, ബുദ്ധ മതക്കാരെയും അഭയാര്‍ഥികളായെത്തിയാല്‍ പൌരത്വം നല്‍കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. പൗരത്വനിയമം സംബന്ധിച്ച നിയമഭേതഗതി പാർലമെന്റിന്റെ ശൈത്യകാല സമ്മേളനത്തിൽ അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.
ഇത്തരമൊരു നിയമ ഭേദഗതി കൊണ്ടുവരുന്നത് പാർലമെന്റിൽ പ്രതിപക്ഷത്തിന്റെ വൻ പ്രതിഷേധത്തിന് ഇടയാക്കുമെന്ന് ഉറപ്പാണ്. അതുകൊണ്ട് എല്ലാവർക്കും സ്വീകാര്യമായ വിധത്തിൽ നിയമഭേതഗതി അവതരിപ്പിക്കാനാണ് സർക്കാർ നീക്കം. ആഭ്യന്തര മന്ത്രാലയത്തിൽ ഇതിനായി പ്രത്യേക ഡിവിഷൻ തന്നെ രൂപീകരിച്ച് പ്രവർത്തനങ്ങളും തുടങ്ങിക്കഴിഞ്ഞു.