ഇന്തോ - ടിബറ്റന്‍ പൊലീസ് ഐജിയുടെ ഔദ്യോഗിക കാര്‍ മോഷണം പോയി
വ്യാഴം, 21 ജനുവരി 2016 (08:38 IST)
ഇന്തോ - ടിബറ്റന്‍ പൊലീസ് ഐജിയുടെ ഔദ്യോഗിക കാര്‍ മോഷണം പോയി. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി അതീവസുരക്ഷ ഒരുക്കിയിരിക്കുന്ന ഡല്‍ഹിയില്‍ നിന്നാണ് കാര്‍ മോഷണം പോയിരിക്കുന്നത്. ഇതോടെ, ഡല്‍ഹിയില്‍ സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
പത്താന്‍കോട്ട് ഭീകരാക്രമണത്തിന് ഭീതി മാറുന്നതിനു മുമ്പു നടന്ന ഈ സംഭവം സുരക്ഷ ഏജന്‍സികളെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. പത്താന്‍കോട്ട് ഭീകരര്‍ എത്തിയത് പൊലീസ് സൂപ്രണ്ട് സല്‍വീന്ദര്‍സിങ്ങിന്റെ കാര്‍ തട്ടിയെടുത്തായിരുന്നു
നോയിഡയില്‍ നിന്നാണ് ബുധനാഴ്ച പുലര്‍ച്ചെ മുതിര്‍ന്ന പൊലീസ് ഓഫീസറുടെ നീല ബീക്കണ്‍ ലൈറ്റുള്ള കാര്‍ മോഷ്‌ടിക്കപ്പെട്ടത്. ഐ ടി ബി പി ഇന്‍സ്പെക്ടര്‍ ജനറല്‍ ആനന്ദ് സ്വരൂപിന്റെ സി എച്ച് - 01 ജി എ 2915 നമ്പറുള്ള ടാറ്റ സഫാരിയാണ് വസതിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്.