അത്‌ലറ്റിക് താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത് ഇപ്പോള്‍ അത്ര വാര്‍ത്തകളല്ലാതാതായിരിക്കുകയാണ്. എന്നാല്‍ ലോകത്ത് മരുന്നടിയില്‍ പിടിയിലാകുന്ന താരങ്ങളുടെ എണ്ണം നോക്കിയാല്‍ ഇന്ത്യ രണ്ടാം സ്ഥാനത്തെന്ന് റിപ്പോര്‍ട്ടുകള്‍. അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ തന്നെയാണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ധങ്ങളിലെ കണക്കാണിത്. ഇന്ത്യയുടെ 31 താരങ്ങളെയാണ് ഇന്റര്‍നാഷണല്‍ അമേച്വര്‍ അത്‌ലറ്റിക് ഫെഡറേഷന്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന്റെ പേരില്‍ വിലക്കിയിരിക്കുന്നതെന്നാണ് അത്‌ലറ്റിക് ഫെഡറേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്.
അതേസമയം മരുന്നടിയുടെ പേരില്‍ ഏറ്റവും കൂടുതല്‍ താരങ്ങള്‍ പിടിയിലായ രാജ്യം റഷ്യയാണ്. റഷ്യയുടെ 67 താരങ്ങള്‍ക്കാണ് വിലക്കുള്ളത്. ഇക്കണക്കിനു പോയാല്‍ ഇന്ത്യ റഷ്യയെ ബഹുദൂരം പിന്തള്ളുന്ന കാലം വിദൂരമാകില്ല. സ്റ്റനാസൊലോല്‍ പോലുള്ള സ്‌റ്റെറോയ്ഡുകള്‍ ഉപയോഗിക്കുന്നതിനാണ് ഇന്ത്യന്‍ താരങ്ങള്‍ കൂടുതലും പിടിക്കപ്പെടുന്നത് എന്നാണ് റിപ്പോര്‍ട്ട്. കൂടുതല്‍ താരങ്ങള്‍ ഉത്തേജക മരുന്ന് പരിശോധനയില്‍ പിടിക്കപ്പെടുന്നത് അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യയും വളരെ ഗൗരവമായാണ് കാണുന്നത്.