രാജ്യത്തെ മുസ്ലിങ്ങളെ സംശയത്തോടെ കാണുകയാണെങ്കില്‍ ഇന്ത്യയ്ക്ക് കശ്‌മീരിനെ നിലനിര്‍ത്താന്‍ കഴിയില്ലെന്ന് ജമ്മു കശ്‌മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്‌ദുള്ള. നിങ്ങള്‍ക്ക് ഇഷ്‌ടപ്പെട്ടില്ലെങ്കിലും ഇതാണ് സത്യം. ഇത് മനസ്സിലാക്കാതെ ഹിന്ദുവും മുസ്ലിമും തമ്മിലുള്ള സംഘര്‍ഷങ്ങളിലൂടെ തുടര്‍ന്നു പോവുകയാണെങ്കില്‍ ഇന്ത്യക്ക് കാശ്മീരിനെ നഷ്‌ടപ്പെടും.
രാജ്യത്ത് പ്രശ്നങ്ങള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. അതിന്റെ അലാറം ഇന്ത്യയില്‍ മുഴങ്ങുന്നുണ്ട്. മുസ്ലിങ്ങളെയെല്ലാം സംശയത്തിന്റെ കണ്ണോടെയാണ് നോക്കുന്നത്. ഇവിടെയുളള മുസ്ലിങ്ങള്‍ ഇന്ത്യക്കാരല്ലേ ? അവര്‍ രാജ്യത്തിന് ഒരു ത്യാഗവും ചെയ്തിട്ടില്ലേ ? ഇന്ത്യ - പാക് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ ആര്‍മിയിലെ ഉന്നത റാങ്കുകാരനായ ബ്രിഗേഡിയര്‍ ഉസ്മാനെ മറന്നു പോയോയെന്നും ഇന്ത്യക്ക് വേണ്ടിയാണ് അദ്ദേഹം ജീവത്യാഗം ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.
മുസ്ലിങ്ങളുടെ ഹൃദയത്തിലാണ് ഇന്ത്യ ജീവിക്കുന്നത്. ദൈവത്തെ ഓര്‍ത്ത് ഹിന്ദുവിന്റെയും മുസ്ലിമിന്റെയും പേരില്‍ രാജ്യത്തെ വിഭജിക്കരുത്. മഹാത്മ ഗാന്ധിയും മൗലാന അബ്‌ദുള്‍ കാലാം ആസാദും ഷെയ്ഖ് മുഹമ്മദ് അബ്‌ദുള്ളയും ജവഹര്‍ലാല്‍ നെഹ്റുവും അങ്ങനെയുള്ള കുറേയെറെ പേരും ചേര്‍ന്ന് കെട്ടിപ്പടുത്ത ഇന്ത്യയല്ല ഇപ്പോള്‍ ഇതെന്നും അദ്ദേഹം പറഞ്ഞു.