ഇന്ത്യയില്‍ 2021-22ല്‍ നടന്നത് 11ലക്ഷത്തിലധികം അബോര്‍ഷനുകള്‍; ഏറ്റവും കൂടുതല്‍ മഹാരാഷ്ട്രയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 18 മാര്‍ച്ച് 2023 (14:09 IST)
ഇന്ത്യയില്‍ 2021-22ല്‍ നടന്നത് 11ലക്ഷത്തിലധികം അബോര്‍ഷനുകള്‍. ഭാരത സര്‍ക്കാരാണ് വിവരം പുറത്തുവിട്ടിരിക്കുന്നത്. ഏറ്റവും കൂടുതല്‍ അബോര്‍ഷനുകള്‍ നടന്നത് മഹാരാഷ്ട്രയിലാണ്. 2021മാര്‍ച്ചുമുതല്‍ 2022 ഏപ്രില്‍ വരെയുള്ള കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. ഇക്കാലയളവില്‍ മഹാരാഷ്ട്രയില്‍ 1.8ലക്ഷം അബോര്‍ഷനുകളാണ് നടന്നത്. 
 
രണ്ടാമത് തമിഴ്‌നാടാണ്. 1.14 ലക്ഷം അബോഷനാണ് നടന്നത്. മൂന്നാം സ്ഥാനത്തുള്ള ബെംഗാളില്‍ 1.08 അബോഷനുകളും നടന്നു. അതേസമയം ഏറ്റവും കുറവ് അബോര്‍ഷനുകള്‍ നടന്നത് അരുണാചല്‍ പ്രദേശിലാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍