വീണ്ടും പാക് വെടിവെപ്പ്; “ഭീകരരെ കയറ്റി വിടാനുള്ള ശ്രമമെന്ന്”

ശനി, 18 ജൂലൈ 2015 (12:29 IST)
അതിര്‍ത്തിയില്‍ വീണ്ടും പാക് വെടിവെപ്പ്. ഇന്ത്യൻ സേനയുടെ പോസ്റ്റുകൾക്ക് നേരെയാണ് ശക്തമായ വെടിവെപ്പ് ഉണ്ടായത്. കശ്മീരിലെ രജൗറി ജില്ലയിലെ നൗഷേറ സെക്ടറിലാണ് ആക്രമണമുണ്ടായത്.  കഴിഞ്ഞ 56 മണിക്കൂറിനുള്ളില്‍ അ‍ഞ്ചാം തവണയാണ് വെടിയുതിര്‍ക്കല്‍. അതിര്‍ത്തിവഴി ഭീകരരെ കയറ്റി വിടാനാനുള്ള ശ്രമമാണ് പാകിസ്ഥാന്റെ വെടിവെപ്പെന്ന് ഇന്ത്യന്‍ അധികൃതര്‍ അറിയിച്ചു.

ഇന്ത്യൻ സേനയുടെ പോസ്റ്റുകൾ തന്നെയാണ് പാക്കിസ്ഥാൻ ലക്ഷ്യമിടുന്നതെന്നാണ് സുരക്ഷാ സേനാവൃതത്തങ്ങൾ വ്യക്തമാക്കി.
ഇക്കഴിഞ്ഞ വ്യാഴാഴ്ച രാജ്യാന്തര അതിർത്തിയിലും ലൈൻ ഓഫ് കൺട്രോളിലും വ്യാപക ആക്രമണം നടന്നിരുന്നു. അതിർത്തിയിലെ ഗ്രാമങ്ങൾക്കു നേരെയും വെടിവയ്പ് ഉണ്ടായി. നാലു പേർക്ക് പരുക്കേറ്റിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്ര മോഡി കശ്മീർ സന്ദർശിക്കുന്നതിനു മുമ്പായിരുന്നു ആക്രമണം. പ്രകോപനം ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്ന് ഇന്ത്യ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ മുന്നറിയിപ്പ് അവഗണിച്ചും പാക് സൈന്യം ഇവിടെ ആക്രമണം തുടരുകയാണ്.

വെബ്ദുനിയ വായിക്കുക