ചൈനയേ തടയാന്‍ അതിര്‍ത്തി ഗ്രാമീണരെ അര്‍ധ സൈനികരാക്കുന്നു

ബുധന്‍, 2 ജൂലൈ 2014 (13:31 IST)
നിരന്തരമായി അതിര്‍ത്തികള്‍ ലംഘിക്കുന്ന ചൈനീസ് നടപടിക്കെതിരെ പ്രതികരിക്കുന്നില്ല എന്ന ആരോപണത്തിന്റെ മുനയൊടിക്കാന്‍ മോഡി സര്‍ക്കാര്‍ ചൈനീസ് അതിത്തിയിലെ ഗ്രാമീണര്‍ക്ക് സൈനിക പരിശീലനം നല്‍കാനൊരുങ്ങുന്നു

എന്നാല്‍ ഇത്തരം നടപടികള്‍ക്ക് കഴിഞ്ഞ യുപി‌എ സര്‍ക്കാര്‍ നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. ഗ്രാമീണ മേഖലകളില്‍ കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കാനും സര്‍ക്കാര്‍ പദ്ധതി തയ്യാറാക്കുന്നുണ്ട്. ഗ്രാമീണരെ അര്‍ദ്ധസൈനീക വിഭാഗമാക്കി മാറ്റി അവരുടെ സഹായത്തൊടെ അതിര്‍ത്തി സംരക്ഷണം സാധ്യമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.

വര്‍ഷങ്ങളായി അതിര്‍ത്തിയില്‍ നിന്ന് 50 കൊലോമീറ്റര്‍ ഉള്ളിലേക്ക് മാറിയാണ് ഗ്രാമീണ ഗോത്രങ്ങള്‍ ഇപ്പോള്‍ താമസിക്കുന്നത്. അടിസ്ഥാന സൌകര്യങ്ങളുടെ അഭാവമാണ് ഇതിനു കാരനം. മികച്ച റോഡുകള്‍ നിര്‍മ്മിച്ച് ഇവരേ അതിര്‍ത്തിക്ക് സമീപത്തേക്ക് പുനര്‍ധിവസിപ്പിക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നുണ്ട്.

സര്‍ക്കാരിന്റെ പുതിയ തീരുമാനമനുസരിച്ച് അതിര്‍ത്തി പ്രദേശങ്ങള്‍ എളുപ്പം മനസിലാക്കാന്‍ ഗ്രാമീണരേ സഹായിക്കും എന്നാണ് കരുതുന്നത്. അരുണാചല്‍ പ്രദേശിലെ ഗ്രാമീണരെ ചൈനീസ് അതിര്‍ത്തികളില്‍ താമസിപ്പിക്കുന്ന കാര്യവും ആഭ്യന്തരമന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്.

വെബ്ദുനിയ വായിക്കുക