ഇന്ത്യയിൽ 20 ലക്ഷം കടന്ന് കൊവിഡ് രോഗികൾ, 24 മണിക്കൂറിനിടെ 62,538 പേർക്ക് രോഗം

വെള്ളി, 7 ഓഗസ്റ്റ് 2020 (13:13 IST)
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു. 62,538 പേർക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതുവരെ രാജ്യത്തുണ്ടായതിൽ വെച്ചേറ്റവും വലിയ പ്രതിദിന വർധനവാണിത്.ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20,27,075 ആയി.
 
13,78,106 പേര്‍ രോഗമുക്തി നേടി. 6,07,384 അക്‌ടീവ് കേസുകളാണ് രാജ്യത്തുള്ളത്. ഇതുവരെ 41,585 പേരാണ് രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചതെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. തമിഴ്‌നാടും ആന്ധ്രാപ്രദേശുമാണ് തൊട്ടുപിന്നിലുള്ളത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍