ആശങ്ക പടരുന്നു: രാജ്യത്ത് 24 മണിക്കൂറിനിടെ 19,906 പേർക്ക് കൊവിഡ്

ഞായര്‍, 28 ജൂണ്‍ 2020 (11:34 IST)
രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 19,906 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്.ഇതുവരെയുള്ളതിൽ ഏറ്റവും വലിയ പ്രതിദിന വർധനയാണിത്. 410 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ ജീവൻ നഷ്ടപ്പെട്ടത്.ഇതാദ്യമായാണ് രാജ്യത്ത് 19,000ത്തിനധികം കേസുകൾ റിപ്പോർട്ട് ചെയ്യുന്നത്.
 
നിലവിൽ 5,28,859 പോസിറ്റീവ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. ഇതിൽ 3,09,713 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്.16,095 പേരാണ് രാജ്യത്ത് കൊവിഡ് ബാധയിൽ മരിച്ചത്.ജൂണ്‍ 27 വരെ രാജ്യത്ത് 82,27,802 സാമ്പിളുകളാണ് പരിശോധിച്ചതെന്ന് ഐ.സി.എം.ആര്‍. അറിയിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍