കഴിഞ്ഞ ചൊവ്വാഴ്ച പതിനായിരത്തില്‍ താഴെ, ഒരാഴ്ച കഴിഞ്ഞപ്പോള്‍ 58,000 രോഗികള്‍ ! രാജ്യത്തെ വിറപ്പിച്ച് മൂന്നാം തരംഗം

ബുധന്‍, 5 ജനുവരി 2022 (09:03 IST)
ഇന്ത്യയില്‍ കോവിഡ് മൂന്നാം തരംഗം അതിതീവ്രമാകുന്നു. കഴിഞ്ഞ ഒരാഴ്ചയിലെ കോവിഡ് കണക്കുകള്‍ പരിശോധിക്കുമ്പോള്‍ പ്രതിദിന രോഗികളുടെ എണ്ണം അതിവേഗമാണ് ഉയരുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച രാജ്യത്ത് പതിനായിരത്തില്‍ താഴെ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ കൃത്യം ഒരാഴ്ച കഴിഞ്ഞപ്പോള്‍ അത് 58,000 ആയി. ഇന്നലെ രാജ്യത്ത് 57,974 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഈ നിലയില്‍ തുടര്‍ന്നാല്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ഒരു ലക്ഷത്തിലേക്ക് അടുക്കാനും സാധ്യതയുണ്ട്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര ബഹുദൂരം മുന്നിലാണ്. ഇന്നലെ മഹാരാഷ്ട്രയില്‍ 18,466 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പശ്ചിമ ബംഗാളില്‍ 9,073 പേര്‍ക്കും ഡല്‍ഹിയില്‍ 5,481 പേര്‍ക്കും ഇന്നലെ കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍