ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ചൈനയുടെ ഇടപെടല്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍ തദ്ദേശീയമായ വിമാനവാഹിനിക്കപ്പല്‍ നിര്‍മ്മാണ പദ്ധതികള്‍ വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. ഐഎസ്‌എസ് വിശാല്‍, ഐ എന്‍ എസ് വിക്രാന്ത് എന്നീ വിമാനവാഹിനി കപ്പലൈന്റെ നിര്‍മ്മാണമാണ് ത്വരിതപ്പെടുത്താന്‍ കേന്ദ്ര പ്രതിരോധമന്ത്രാലയം തീരുമാനിച്ചിരിക്കുന്നത്. 11 പോര്‍വിമാനങ്ങള്‍ വഹിക്കാന്‍ ശേഷിയുള്ള ഇന്ത്യയുടെ വിമാനവാഹിനിക്കപ്പല്‍ ഐ എന്‍ എസ് വിരാട് അടുത്തവര്‍ഷം സേവനത്തില്‍ നിന്ന് വിരമിക്കുന്നതിനാല്‍ സമുദ്ര സുരക്ഷയില്‍ നാവികസേനയുടെ ശേഷി കുറയ്ക്കുന്നതിനാലാണ് പദ്ധതികള്‍ വേഗത്തിലാക്കുന്നത്.
കൊച്ചി കപ്പല്‍ ശാലയില്‍ നിര്‍മ്മാണം പുരോഗമിക്കുന്ന ഐഎസ്‌എസ് വിക്രാന്ത് 2018ല്‍ സേനയുടെ ഭാഗമാകും. എന്നാല്‍ ഇത് മതിയായ ശേഷി വര്‍ധിപ്പിക്കുകയില്ല. റഷ്യയില്‍ നിന്ന് വങ്ങി ഇന്ത്യ ഉപയോഗിക്കുന്ന ഐഎന്‍എസ് വിക്രമാദിത്യ മാത്രമാണ് ഇന്ത്യയുടെ നിലവിലെ കാര്യ്ക്ഷമമായ വിമാനവാഹിനിക്കപ്പല്‍. പത്തുവര്‍ഷത്തിനകം ഇത് ഡീ കമ്മിഷന്‍ ചെയ്യേണ്ടിവരും.
ഇത് മുന്‍കൂട്ടികണ്ടാണ് ഐഎന്‍എസ് വിശാലിന്റെ നിര്‍മ്മാണം ഇന്ത്യ നടത്തുന്നത്. തദ്ദേശീയമായി ഇന്ത്യ നിര്‍മ്മിക്കാനുദ്ദേശിക്കുന്ന രണ്ടാമത്തെ വിമാനവാഹിനിക്കപ്പലാണ് ഐഎന്‍എസ് വിശാല്‍. വലിയ പോര്‍വിമാനങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള തരത്തിലാണ് ഐ എന്‍ എസ് വിശാലിന്റെ രൂപകല്പന. ഇത് കമ്മീഷന്‍ ചെയ്യാന്‍ നിലവില്‍ പത്തുവര്‍ഷമെടുക്കുമെന്നാണ് കരുതുന്നത്. ആണവായുധ വാഹക ശേഷിയുള്ളതാണ് വിശാല്‍.