ചൈനക്കുള്ള മറുപടി ബുള്ളറ്റുകൊണ്ടല്ല പണസഞ്ചികൊണ്ട്; ചൈനക്കെതിരെ ട്വിറ്റര്‍ ക്യാംപയിന്‍

ശ്രീനു എസ്

ശനി, 30 മെയ് 2020 (13:56 IST)
ഇന്ത്യയുടെ ലഡാക്ക് അതിര്‍ത്തി പ്രദേശത്ത് അതിക്രമം നടത്തുന്ന ചൈനക്കെതിരെ പ്രതികരിക്കേണ്ടത് ബുള്ളറ്റുകൊണ്ടല്ല പണസഞ്ചികൊണ്ടാണെന്ന് ട്വീറ്റര്‍ ക്യാംപയിന്‍. മാഗസസെ പുരസ്‌കാരജേതാവ് സോനം വാങ്ചക് ആണ് ഇതിന് തുടക്കം കുറിച്ചത്. ഇതിനായി ചൈനീസ് ഉല്‍പന്നങ്ങള്‍ ബഹിഷ്‌കരിക്കാനാണ് നിര്‍ദേശം. 
 
അതേസമയം ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്ക വിഷയത്തില്‍ അമേരിക്കയുടെ മധ്യസ്ഥത പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് തള്ളി. ഇന്ത്യയും ചൈനയും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കുമെന്ന് രാജ്‌നാഥ്‌സിങ് പറഞ്ഞു. ഇന്ത്യ-ചൈനവിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി താനുമായി സംസാരിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ വാദം തെറ്റാണെന്നും രാജ്‌നാഥ് സിങ് പറഞ്ഞു. മോദി ട്രംപുമായി അവസാനം സംസാരിക്കുന്നത് ഹൈഡ്രോക്‌സി ക്ലോറോക്വീന്‍ നല്‍കുന്ന വിഷയത്തിലാണെന്ന് രാജ്‌നാഥ് സിങ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍