പ്രതിരോധ, സുരക്ഷാമേഖലകളില്‍ പ്രത്യേകിച്ച് സമുദ്രസുരക്ഷയുടെ കാര്യത്തില്‍ പങ്കാളിത്തം ദൃഢമാക്കാന്‍ രണ്ടു രാജ്യങ്ങളും തീരുമാനിച്ചതായി നരേന്ദ്ര മോഡി പറഞ്ഞു. ടാന്‍സാനിയ പ്രസിഡന്റ് ജോണ്‍ പോമ്പെ ജോസഫ് മഗുഫുലിയുമായുള്ള ചര്‍ച്ചയ്ക്കു ശേഷം സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.