ഹനുമാന്‍ ആകാശത്തിലൂടെ പറക്കുമോ ? തീരുമാനം നവംബര്‍ 24ന് !

ചൊവ്വ, 21 നവം‌ബര്‍ 2017 (12:30 IST)
രാജ്യതലസ്ഥാനത്തെ കരോൾ ബാഘിലെ 108 അടി ഉയരമുള്ള ഹനുമാന്റെ പ്രതിമ നീക്കം ചെയ്യണമെന്ന് ഡല്‍ഹി ഹൈക്കോടതി. നിയമവിരുദ്ധമായി കൈയ്യടക്കിയ സ്ഥലത്താണ് പ്രതിമ നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിമ നീക്കം ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.  
 
ഡല്‍ഹിയിലെ ഏറ്റവും പ്രശസ്തമായ പ്രതിമകളില്‍ ഒന്നാണ് ഹനുമാന്റെ ഈ പ്രതിമ. നിരവധി സിനിമകളിലും സീരിയലുകളിലുമെല്ലാം നിറസാന്നിധ്യമായിരുന്ന ഈ പ്രതിമ കരോൾ ബാഘ് ക്ഷേത്രത്തിന്റെ മുൻവശത്തായാണ് സ്ഥിതിചെയ്യുന്നത്. എയര്‍ലിഫ്റ്റിങ്ങിലൂടെയായിരിക്കും പ്രതിമ നീക്കം ചെയ്യുക.  
 
അമേരിക്കപോലുള്ള പ്രമുഖ രാജ്യങ്ങളിലും ഇത്തരത്തിലുള്ള അംബരചുംബികളായ നിരവധി സ്തൂപങ്ങളുണ്ടന്നും എന്നാല്‍ അനധികൃതമായാണ് അവയുടെ നിര്‍മ്മാണം നടന്നിരിക്കുന്നതെങ്കില്‍ അത് മാറ്റി സ്ഥാപിക്കാറുണ്ടെന്നും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗിത മിത്തലും ജസ്റ്റിസ് സി ഹരിശങ്കറും നിരീക്ഷിച്ചു.    

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍