കാണാതായ വിമാനത്തിനായുള്ള തിരച്ചില്‍ നാലാംദിവസവും തുടരുന്നു

തിങ്കള്‍, 25 ജൂലൈ 2016 (08:54 IST)
കാണാതായ വ്യോമസേനാവിമാനത്തിനായുള്ള തിരച്ചില്‍ നാലാം ദിവസവും തുടരുന്നു. മുങ്ങിക്കപ്പല്‍ ഉള്‍പ്പെടെയുള്ളവയുടെ സഹായത്തോടെയാണ് തിരച്ചില്‍ നടക്കുന്നത്. ഐ എസ് ആര്‍ ഒ യുടെ സഹായവും തിരച്ചിലിന് ലഭിച്ചിട്ടുണ്ട്. ചെന്നൈയില്‍ നിന്ന് പോര്‍ട് ബ്ലയറിലേക്കുള്ള യാത്രാമധ്യേ ആയിരുന്നു വിമാനം കാണാതായത്.
 
അതേസമയം, ശനിയാഴ്ച ബംഗാള്‍ ഉള്‍ക്കടലില്‍ നിന്ന് കണ്ടെത്തിയ ലോഹഭാഗങ്ങള്‍ കാണാതായ എ എന്‍ 32 വിമാനത്തിന്റേത് അല്ലെന്ന് സ്ഥിരീകരിച്ചു. ‘ഓപ്പറേഷന്‍ തലാഷ്’ എന്ന് പേരിട്ട തിരച്ചില്‍ തിങ്കളാഴ്ച കൂടുതല്‍ ഊര്‍ജിതമാക്കി. അതേസമയം, സംശയാസ്പദമായ രീതിയില്‍ വിമാനാവശിഷ്ടങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ വിവരമറിയിക്കണമെന്ന് ചരക്കുകപ്പലുകള്‍ക്കും നിര്‍ദ്ദേശം നല്കി.

വെബ്ദുനിയ വായിക്കുക