വൃന്ദാവനില്‍ വിധവകള്‍ യാചിക്കുന്നതെന്തിന്: ഹേമമാലിനി

ബുധന്‍, 17 സെപ്‌റ്റംബര്‍ 2014 (15:38 IST)
പ്രമുഖ നടിയും ബിജെപി മഥുര എംപിയുമായ ഹേമമാലിനി പുതിയ വിവാദത്തില്‍. ബംഗാള്‍, ബിഹാര്‍ സംസ്ഥാനങ്ങളിളെ വിധവകളെ കുറിച്ച് നടത്തിയ പരാമര്‍ശമാണ് അവര്‍ക്ക് വിനയായത്.

ബംഗാള്‍ ബിഹാര്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിധവകള്‍ യാചിക്കാനായി എന്തിനാണ് ഉത്തര്‍പ്രദേശിലെ വൃന്ദാവനിലേക്കു വരുന്നതെന്നും, സ്വന്തനാട്ടില്‍ കഴിഞ്ഞാല്‍ പോരെയെന്നും ചോദിച്ചതാണ് ഹേമമാലിനിയെ വിവാദത്തിലേക്ക് തള്ളിവിട്ടത്. പുണ്യനഗരമായി അറിയപ്പെടുന്ന യുപിയിലെ വൃന്ദാവനം വിധവമാരുടെ ആശ്വാസ കേന്ദ്രമാണ്. ദിവസവും ആയിരക്കണക്കിന് വിധവകളാണ് വൃന്ദാവനിലേക്ക് യാചിക്കുന്നതിനായി എത്തിച്ചേരുന്നത്. ഇതാണ് ഹേമമാലിനിയെ ഇത്തരത്തിലൊരു പ്രസ്താവന നടത്താന്‍ കാരണമായി തീര്‍ന്നത്.

ഹേമമാലിനിയുടെ മണ്ഡലമായ മഥുരയിലാണ് പുണ്യനഗരമായ വൃന്ദാവനം. ഇപ്പോള്‍ നിലവില്‍ 40,000ല്‍ അധികം വിധവമാരുണ്ട് വൃന്ദാവനില്‍. എന്നിട്ടും ആയിരങ്ങളാണ് വൃന്ദാവനില്‍ എത്തിച്ചേരുന്നത്. ഇങ്ങനെ പോയാല്‍ വൃന്ദാവനിലും നഗരത്തിനും ആരെയും ഉള്‍ക്കൊള്ളാനാകുമെന്നു തോന്നുന്നില്ല. അതുപോലെ തന്നെ ബംഗാളിന്‍ നിന്നും ആയിരങ്ങള്‍ വൃന്ദാവനിലേക്ക് ഒഴുകുകയാണ്. അവര്‍ക്ക് ബംഗാളില്‍ തന്നെ കഴിഞ്ഞാല്‍ പോരെ? അവിടെയും അമ്പലങ്ങളും ദൈവങ്ങളും ഉണ്ടല്ലോ.

ഇതുതന്നെയാണ് ബിഹാറില്‍ നിന്നുള്ള അവസ്ഥയെന്നും ഹേമമാലിനി പറഞ്ഞു. വൃന്ദാവനില്‍ യാചിക്കാനെത്തുന്ന വിധവകള്‍ക്ക് മികച്ച ബാങ്ക് ബാലന്‍സും താമസിക്കാന്‍ നല്ല വീടുകളും ഉണ്ട്. എന്നിട്ടും അവര്‍ ശീലം മാറ്റാനാകാതെ അവര്‍ യാചിക്കാനിറങ്ങുകയാണെന്നും ഹേമമാലിനി കൂട്ടിച്ചേര്‍ത്തു. പ്രസ്താവനകള്‍ രണ്ടും ഇപ്പോള്‍ വലിയ വിവാദമായിരിക്കുകയാണ്.



മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും ട്വിറ്ററിലും പിന്തുടരുക.

വെബ്ദുനിയ വായിക്കുക