ഹെലികോപ്റ്റര്‍ അപകടം: വ്യോമസേനയുടെ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 17 ഡിസം‌ബര്‍ 2021 (09:18 IST)
രാജ്യത്തെ നടുക്കിയ ഹെലികോപ്റ്റര്‍ അപകടത്തില്‍ വ്യോമസേനയുടെ അന്വേഷണം 15 ദിവസത്തിനുള്ളില്‍ പൂര്‍ത്തിയാകും. ഉന്നത സര്‍ക്കാര്‍ വൃത്തങ്ങളാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കിയത്. അന്വേഷണം വ്യേമസേന എയര്‍ ചീഫ് മാര്‍ഷല്‍ വിആര്‍ ചൗധരിയുടെ മേല്‍നോട്ടത്തിലാണ് നടക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി ഓരോ ദിവസവും പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. 
 
അപകടത്തില്‍ സംയുക്ത സൈനിക മേധാവി ബിപിന്‍ റാവത്തുള്‍പ്പെടെ 14പേര്‍ മരണപ്പെട്ടിരുന്നു. സുലൂരില്‍ നിന്ന് വെല്ലിങ്ടണിലേക്ക് പോകവെയായിരുന്നു അപകടം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍