മഞ്ഞിൽമൂടി കശ്മീർ, റോഡുകൾ അടച്ചു, വിമാന സർവീസുകൾ റദ്ദാക്കി, വീഡിയോ !

വ്യാഴം, 7 നവം‌ബര്‍ 2019 (20:27 IST)
കശ്മീരിൽ മഞ്ഞു വീഴ്ച ശക്തമാകുന്നു. മഞ്ഞു വീഴ്ചയെ തുടർന്ന് ജമ്മു ശ്രീനഗർ പാത അടച്ചു. ശ്രീനഗർ വിമനത്താവളത്തിൽ നിന്നും പുറപ്പെടുന്നതും, എത്തിച്ചേരേണ്ടതുമായ എല്ലാ വിമാന സർവീസുകളും റദ്ദാക്കിയിരിക്കുകയാണ്. ഗുരേസ്, മച്ഛില്‍, കേരാന്‍ എന്നീ പ്രദേശങ്ങളെ ശ്രീനഗറുമായി ബന്ധിപ്പിക്കുന്ന റോഡുകളും അടച്ചിട്ടിരിക്കുകയാണ്.
 
പെട്ടന്ന് മഞ്ഞു വീഴ്ച വർധിച്ചതോടെ യാത്രക്കാരാണ് ഏറെ ബുദ്ധിമുട്ടിയത്. ജമ്മു ശ്രീനഗർ പാത അടച്ചതിനെ തുടർന്ന് രണ്ടായിരത്തോളം വാഹനങ്ങൾ വഴുയിൽ കുടുങ്ങി കിടക്കുകയാണ്. പലയിടങ്ങളിലും മരങ്ങളും വൈദ്യുത പോസ്സ്റ്റുകളും മറിഞ്ഞു വീണതായി വിവരം ലഭിച്ചിട്ടുണ്ട് എന്ന് പൊലീസ് വ്യക്തമാക്കി.
 
മഞ്ഞു നീക്കുന്ന പ്രവർത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗമിക്കുകയാണ് എന്ന് ശ്രീനഗര്‍ ഡെപ്യൂട്ടി കമ്മീഷ്ണണര്‍ ഷഹീദ് ഇക്ബാല്‍ ചൗധരി വ്യക്തമാക്കി. മഞ്ഞ് നീക്കം ചെയ്യാനായി 45ഓളം വാഹനങ്ങളും വെള്ളം നീക്കം ചെയ്യാൻ പമ്പുകളും സജ്ജമാക്കിയതായും അദ്ദേഹം പറഞ്ഞു. 

#WATCH Srinagar turns white, receives season's first snowfall #JammuAndKashmir pic.twitter.com/WN9UY3kwBf

— ANI (@ANI) November 7, 2019

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍