ആന്ധ്രാപ്രദേശ് പോലീസ് ഡിപ്പാർട്ട്മെന്റാണ് ഡിഎസ്‌പിയായ മകളെ സല്യൂട്ട് ചെയ്യുന്ന സർക്കിൾ ഇൻസ്പെക്‌ടറായ അച്ഛന്റെ ചിത്രം ട്വിറ്ററിലൂടെ പുറത്തുവിട്ടത്. ഇൻസ്പെക്‌ടറായ അച്ഛൻ ശ്യാം സുന്ദർ ഗുണ്ടൂർ ജില്ലയിലെ ഡിഎസ്‌പി കൂടിയായ മകളായ ജെസ്സി പ്രശാന്തിയെ സല്യൂട്ട് ചെയ്യുന്നതാണ് ചിത്രം. ഒരു പിതാവിന്റെ വാത്സല്യവും അഭിമാനവും ഒരേസമയം നമുക്ക് ആ അച്ഛന്റെ മുഖത്ത് നിന്ന് വായിച്ചെടുക്കാനാവും.