ഇന്ത്യൻ പ്രദേശം മോദി ചൈനയ്ക്ക് വിട്ടു‌നൽകിയെന്ന് രാഹുൽ, ചോദിക്കേണ്ടത് മുത്തച്ഛനോടെന്ന് ബിജെപി

Webdunia
വെള്ളി, 12 ഫെബ്രുവരി 2021 (16:09 IST)
ഇന്ത്യയുടെ ഭൂമി പ്രധാനമന്ത്രി ചൈനയ്‌ക്ക് വിട്ടുനൽകിയെന്ന രാഹുൽഗാന്ധിയുടെ പരാമർശത്തിന് മറുപടിയുമാറ്റി കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷൻ റെഡ്ഡി. ആരാണ് ഇന്ത്യയുടെ ഭൂമി ചൈനയ്‌ക്ക് നൽകിയതെന്ന് രാഹുൽ അദ്ദേഹത്തിന്റെ മുത്തച്ഛനോടാണ് ചോദിക്കേണ്ടതെന്ന് കിഷൻ റെഡ്ഡി തിരിച്ചടിച്ചു.
 
ആരാണ് ദേശസ്നേഹിയെന്നും ദേശസ്നേഹമില്ലാത്തയാളെന്നും പൊതുജനത്തിന് നന്നായി അറിയാം.ഇന്ത്യൻ പ്രധനമന്ത്രി ഭൂമി ചൈനയ്‌ക്ക് വിട്ടുനൽകിയ നടപടി ഭീരുത്വമാണെന് രാഹുൽ പറഞ്ഞിരുന്നു. ചൈനയ്‌ക്കെതിരെ നിലകൊള്ളാൻ സൈന്യം തയ്യാറാണ് എന്നാൽ പ്രധാനമന്ത്രിക്ക് ഭയമാണെന്നും രഹുൽ ഗാന്ധി പറഞ്ഞിരുന്നു. ഇതിന് മറുപടിയായാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം.

അനുബന്ധ വാര്‍ത്തകള്‍

Next Article