ഡല്‍ഹി-ഫൈസാബാദ് എക്സ്പ്രസ് ട്രെയിൻ പാളം തെറ്റി യാത്രക്കാർക്ക് പരുക്ക്

തിങ്കള്‍, 2 മെയ് 2016 (07:36 IST)
ഡൽഹി-ഫൈസാബാദ് പത്മാവദ് എക്സ്പ്രസ് പാളം തെറ്റി യാത്രക്കാർക്ക് പരുക്ക്. എത്രപേർക്ക് പരുക്ക് പറ്റിയിട്ടുണ്ടെന്ന വിവരം ലഭ്യമായിട്ടില്ല. ഇന്നലെ രാത്രി ഉത്തർപ്രദേശിലെ ഗാർമുക്ടേശ്വറിന് സമീപമാണ് സംഭവം നടന്നത്. ട്രെയിനിന്റെ എട്ടു ബോഗികളാണ് പാളം തെറ്റിയത്. റയിൽവേ പൊലീസും റയിൽവേ അധികൃതരും സംഭവസ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്.
 
മൊറാദാബാദിലും ഹാപുറിലും നിന്ന് രക്ഷാപ്രവർത്തകരെ അപകടസ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്ന് റയിൽവേ വൃത്തങ്ങള്‍ അറിയിച്ചു. ട്രെയിൻ പാളം തെറ്റിയതിനെ തുടർന്ന് ‍ഡൽഹി-മൊറാദാബാദ് പാതയിൽ ട്രെയിന്‍ ഗതാഗതം സ്തംഭിച്ചിരിക്കുകയാണ്‍.
 
ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം

വെബ്ദുനിയ വായിക്കുക