ഹജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടും!

വ്യാഴം, 7 ഓഗസ്റ്റ് 2014 (15:15 IST)
ഹജിന്റെ മറവില്‍ മനുഷ്യക്കടത്തും ഹവാല ഇടപാടും നടക്കുന്നുവെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. ബംഗാളില്‍ നിന്ന് ഹജിനു പോയ സ്ത്രീകള്‍ ഇതുവരെ മടങ്ങിയെത്തിയിട്ടില്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ഈ ആരോപണം കൊടതിയില്‍ ഉന്നയിച്ചത്.

സൌദി അറേബ്യ ഇതു സംബന്ധിച്ച അറിയിപ്പ് ഇന്ത്യക്ക് നല്‍കിയിട്ടുണ്ടെന്നും അഡീഷനല്‍ സോളിസ്റ്റര്‍ ജനറല്‍ നീരജ് കിഷന്‍ കൌള്‍ സുപ്രീം കോടതിയെ അറിയിച്ചു.അതേസമയം, ഹജ് നയത്തില്‍ തിരുത്തല്‍ വരുത്തണമെന്ന് കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദേശം നല്‍കി.

അല്‍ഹിന്ദ് ഗ്രൂപ്പ്  ബിനാമി ഏജന്‍സികള്‍ മുഖേന ഹജ് ക്വാട്ട തരപ്പെടുത്തിയതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ഇത്തരം ബിനാമി ഏജന്‍സികള്‍ ഹജ് ക്വാട്ട സ്വന്തമാക്കുന്നത് തടയാന്‍ നടപടിയെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു. നേരത്തെ പരിഗണിക്കാതിരുന്ന 21 ടൂര്‍ ഓപ്പറേറ്റര്‍മാരെക്കൂടി പരിഗണിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അതേ സമയം സ്വകാര്യ ടൂര്‍ ഓപ്പറേറ്റര്‍മാരുമായി ബന്ധപ്പെട്ട ഹജ് നയത്തിലെ രണ്ടു വ്യവസ്ഥകള്‍ കോറതി റദ്ദാക്കി. ഹജ് ക്വാട്ട ലഭിക്കാന്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ മൂന്നുവര്‍ഷത്തെ പണമടച്ചരേഖകള്‍ ഹാജരാക്കണമെന്ന് വ്യവസ്ഥയാണ് കോടതി റദ്ദാക്കിയത്.

വെബ്ദുനിയ വായിക്കുക