നിർബന്ധിത മതപരിവർത്തനത്തിന് തെളിവില്ല: ഹദിയ കേസ് എൻ ഐ എ അവസാനിപ്പിക്കുന്നു

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (12:38 IST)
ന്യൂഡല്‍ഹി: ഹാദിയ കേസിലെ  അന്വേഷണം അവസാനിപ്പിക്കാൻ എൻ ഐ എ തീരുമാനിച്ചു. ഹദിയയെ നിർബന്ധിത മതപരിവർത്തനത്തിന് വിധേയയാക്കി എന്നതിന് തേളിവുകൾ ഇല്ലാത്ത സാഹചര്യത്തിലാണ് കേസ് അവാസാനിപ്പിക്കാൻ എൻ ഐ എ തീരുമാനിച്ചത്. കേസിൽ ലൌജിഹാദ് ഇല്ലെന്നും കോടതിയിൽ ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കില്ലെന്നും എൻ ഐ എ വ്യക്തമാക്കി.
 
ചില പ്രത്യേക ഗ്രൂപ്പുകളാണ് ഹദിയ മതപരിവർത്തനത്തിന് വിധേയയാക്കിയത് എന്ന് എൻ ഐ എ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. എന്നാൽ ഇത് നിർബന്ധിത മതപരിവർത്തനമാണെന്നതിന് മൊഴികളൊ സാഹചര്യത്തെളിവുകളോ എൻ ഐക്ക് ലഭിച്ചില്ല. ഹദിയ കേസുമായി ബന്ധപ്പെട്ട് പെൺകുട്ടികളെ കാണാതായ 11 കേസുകൾ കൂടി എൻ ഐ പരിശോധിച്ചിരുന്നു എന്നാൽ ഇവയുമായി ഹദിയ കേസിന് ബന്ധമുള്ളതായും കണ്ടെത്താനാ സാധിച്ചില്ല. 
 
ഷേഫിൻ ജഹാന് തീവ്രവാദബന്ധമുണ്ടോ, ഹദിയയുടെത് നിർബന്ധിത മതപരിവർത്തനമോ എന്നീ വിഷയങ്ങൾ മാത്രമാണ് എൻ ഐ എ പരിശോധിച്ചിരുന്നത്. ഇരുവരുടെയും വിവാഹക്കാര്യത്തിൽ ഇടപെടാനാകില്ലെന്ന് നേരത്തെ തന്നെ സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍