ഹർത്താൽ അനുകൂലികൾ തകർത്തത് 32 കെ എസ് ആർ ടി സി ബസുകൾ, പൊലീസ് സംരക്ഷണം നൽകുന്നിടത്ത് മാത്രം സർവീസ് എന്ന് മന്ത്രി എ കെ ശശീന്ദ്രൻ

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (11:09 IST)
തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേതമന്യേ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന വിധിയിൽ പ്രതിഷേധിച്ച സംസ്ഥാ‍ന വ്യാപകമായി അയ്യപ്പ കർമ്മ സമിതി നടത്തിയ ഹർത്താലിൽ  32 കെ എസ് ആർ ടി സി ബസുകൾ തല്ലിത്തകർത്തുവെന്ന് ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ.
 
ബസുകൾ തകർപ്പെടുന്ന സാഹചര്യത്തിൽ ഇനി പൊലീസ് സംരക്ഷണം നൽകുന്ന ഇടങ്ങളിൽ മാത്രമേ കെ എസ് ആർ ടി സി സർവീസ് നടത്തുവെന്നും മറ്റിടങ്ങളിൽ സർവീസ് നിർത്തിവക്കുമെന്നും മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍