മാധ്യമപ്രവർത്തകയെ അക്രമിച്ചത് അയ്യപ്പ വേഷമണിഞ്ഞ ബി ജെ പി ഗുണ്ടകൾ: ബി ജെ പി തെറിവിളി നിർത്തിയാൽ ശബരിമലയിൽ സമാധാനമുണ്ടാകുമെന്ന് കടകം‌പള്ളി

വ്യാഴം, 18 ഒക്‌ടോബര്‍ 2018 (11:49 IST)
പത്തനംത്തിട്ട: ശബരിമലയിൽ വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവർത്തക സുഹാസിനി രാജിന്നെ തടഞ്ഞത് അയ്യപ്പ വേഷമണിഞ്ഞ ബി ജെ പി ഗുണ്ടകളെന്ന് ദേവസ്വം മന്ത്രി കടകം‌പള്ളി സുരേന്ദ്രൻ. ബി ജെ പിക്കാർ തെറിവിളികൾ നിർത്തിയാൽ ശബരിമലയിൽ സമാധാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. 
 
ശബരിമല വാർത്ത റിപ്പോർട്ട് ചെയ്യാനെത്തിയ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് സുഹാസിനി രാവിലെ മല കയറാൻ ശ്രമിക്കവെ ഒരു സംഘം അക്രം അഴിച്ചുവിടുകയായിരുന്നു. മാധ്യമ പ്രവർത്തകക്ക് പൊലീസ് സംരക്ഷണം നൽകി എങ്കിലും കല്ലേറും അക്രമവും ശക്തമായതോടെ ഇവർ തിരിച്ചിറങ്ങുകയായിരുന്നു. 
 
അക്രമങ്ങൾ ശക്തമായ സാഹചര്യത്തിലാണ് താൻ തിരിച്ചിറങ്ങിയതെന്നും ആരുടെയും വികാരം വൃണപ്പെടുത്തി ശബരിമലയിലേക്കില്ലെന്നും തിരിച്ചിറങ്ങയ ശേഷം ഇവർ ഫെയ്സ്ബുക്ക് ലൈവിലൂടെ വ്യക്തമാകി. ഇരുമുടിക്കെട്ടേന്തിയ അയ്യപ്പസംഘമാണ് സുഹാസിനിയെ അക്രമിച്ചത്. മാധ്യമപ്രവർത്തകയുടെ പരാതിയിൽ പൊലീസ് കേസെടുത്തിട്ടുണ്ട്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍