ദേശീയ അധ്യാപക ദിനം ഗുരു ഉത്സവായി ആചരിക്കില്ലെന്ന് തമിഴ്നാട് സര്‍ക്കാര്‍. സെപ്റ്റംബര്‍ അഞ്ചിന് തമിഴ്നാട്ടിലെ എല്ലാ വിദ്യാലയങ്ങളിലും പഴയതു പോലെ അധ്യാപക ദിനമായി ആചരിക്കുമെന്നാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിട്ടുള്ളത്.
കഴിഞ്ഞയാഴ്ച്ചയാണ് അധ്യാപക ദിനത്തിന്റെ പേരു ഗുരു ഉല്‍സവ് ആക്കി മാറ്റിക്കൊണ്ട് കേന്ദ്രമാനവ വിഭവശേഷി മന്ത്രാലയം സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.അധ്യാപകദിനം ഗുരുവുത്സവ് ആക്കിയതില്‍ തമിഴ്നാട്ടില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്ന് വന്നത്.
നീക്കത്തിനെതിരെ ഡി.എം.കെ അധ്യക്ഷന്‍ കരുണാനിധിയടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു. കേന്ദ്രത്തിന്റെ നിര്‍ദേശം തമിഴ് സംസ്ക്കാരത്തെയും ഭാഷയെയും അപമാനിക്കുന്നതാണെന്നും ഇതിനു പിന്നില്‍ ഗൂഡാലോചനയുണ്ടെന്നും കരുണാനിധി പറഞ്ഞിരുന്നു.