പ്രധാനമന്ത്രിയെ വിമര്‍ശിച്ച് കോടതി; രാജ്യത്തെ ഞെട്ടിച്ച കലാപത്തെ നിസാരവത്‌കരിച്ച് ബിജെപി - ഖ​ട്ട​റി​ന് പിന്തുണയുമായി അ​മി​ത് ഷാ

ശനി, 26 ഓഗസ്റ്റ് 2017 (20:23 IST)
ദേര സച്ചാ സൗദ മേധാവി ഗുർമീത് റാം റഹിം സിംഗ് മാനഭംഗക്കേസിൽ കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനെ തുടര്‍ന്നുണ്ടായ കലാപത്തിനെ നിസാരവത്‌കരിച്ച് ബി​ജെ​പി. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ് വി​ളി​ച്ചു​ചേ​ർ​ത്ത അ​വ​ലോ​ക​ന യോ​ഗ​ത്തില്‍ മുഖ്യമന്ത്രി ​മനോ​ഹ​ർ ലാ​ൽ ഖ​ട്ട​റി​ന് ശ​ക്ത​മാ​യ പി​ന്തു​ണ​യാണ് കേന്ദ്രന്‍ നല്‍കിയത്.

ക​ലാ​പ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​നി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് കേന്ദ്രം. ഖ​ട്ട​റി​ന് ശ​ക്ത​മാ​യ പി​ന്തു​ണ നല്‍കുന്നുവെന്ന് വ്യക്തമാക്കിയ ആ​ഭ്യ​ന്ത​ര സെ​ക്ര​ട്ട​റി രാ​ജീ​വ് മെ​ഹൃ​ഷി​ ഇ​പ്പോ​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സം​ഭ​വ​ങ്ങ​ളി​ൽ ആ​രെ​യും കു​റ്റ​പ്പെ​ടു​ത്താ​നി​ല്ലെന്ന് വ്യക്തമാക്കുകയും ചെയ്‌തു.

ഹ​രി​യാ​ന​യി​ലെ പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ അ​നി​ൽ ജെ​യ്ൻ, മു​തി​ർ​ന്ന നേ​താ​വ് കൈ​ലാ​ഷ് വി​ജ​യ്‌​വാ​ർ​ഗി​യ എ​ന്നി​വ​രു​മാ​യി ബി​ജെ​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ അ​മി​ത് ഷാ ​ചര്‍ച്ച ന​ട​ത്തി​. നി​ല​വി​ലെ സ്ഥി​തി​ഗ​തി​ക​ൾ ഖ​ട്ട​ർ കൈ​കാ​ര്യം ചെ​യ്യു​മെ​ന്ന് പാ​ർ​ട്ടി അ​ധ്യ​ക്ഷ​ൻ പ​റ​ഞ്ഞു. വിഷയത്തില്‍ മു​ഖ്യ​മ​ന്ത്രി രാ​ജി വെക്കേണ്ടതില്ലെന്നും നേതാക്കള്‍ വ്യക്തമാക്കി.

അതേസമയം, കലാപം അടിച്ചമർത്തുന്നതിൽ പരാജയപ്പെട്ട കേന്ദ്ര– സംസ്ഥാന സർക്കാരുകളെ സർക്കാരുകളെ കോടതി വിമർശിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയും പഞ്ചാബ്– ഹരിയാന ഹൈക്കോടതി വിമർശനം ഉന്നയിച്ചു– ‘അദ്ദേഹം ഇന്ത്യയുടെ പ്രധാനമന്ത്രിയാണ്, ബിജെപിയുടേതല്ല’ കോടതി പറഞ്ഞു. ‘ഹരിയാന ഇന്ത്യയുടെ ഭാഗമല്ലേ? എന്തു കൊണ്ടാണ് പഞ്ചാബിനും ഹരിയാനയ്ക്കും നേരെ മാത്രം ചിറ്റമ്മനയം നടപ്പാക്കുന്നത്?’ കോടതി ചോദിച്ചു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍