പെട്രോളിന് മാത്രമല്ല സിമെന്റിനും കമ്പിക്കും വിലകുറയും, വിലക്കയറ്റത്തിൽ ആശ്വാസനടപടികളുമായി കേന്ദ്രം

ഞായര്‍, 22 മെയ് 2022 (07:58 IST)
രാജ്യത്ത് പണപ്പെരുപ്പം രൂക്ഷമായതോടെ ആശ്വാസനടപടികൾ പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. പെട്രോൾ-ഡീസൽ വില കുറച്ചതിന് പിന്നാലെ സിമന്റിനും കമ്പിക്കും വില കുറയ്ക്കാൻ തീരുമാനമായി.
 
സിമന്റിന്റെയും കമ്പിയുടെയും ഇറക്കുമതി തീരുവ കുറയ്ക്കാനാണ് കേന്ദ്രതീരുമാനം. ഇതോടെ നിര്മാണമേഖലയിലെ വിലക്കയറ്റം തടയാനാകും എന്നാണ് കേന്ദ്രത്തിന്റെ പ്രതീക്ഷ. വളത്തിന്റെ സബ്‌സിഡിയും വർധിപ്പിച്ചിട്ടുണ്ട്.
 
കഴിഞ്ഞ ബഡ്ജറ്റില്‍ 1.05 കോടിയാണ് വാര്‍ഷിക സബ്‌സിഡിയായി പ്രഖ്യാപിച്ചത്. ഇതിന് പുറമെയാണ് 1.10 കോടി കൂടെ നല്‍കുകയെന്ന് ധനമന്ത്രി അറിയിച്ചു. എക്സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും വില കുറയാൻ സംസ്ഥാനങ്ങളും നികുതി കുറയ്ക്കണമെന്ന് ധനമന്ത്രി ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍