‘ലൈബ്രറിയില്‍ പെണ്‍കുട്ടികളെ കയറ്റില്ല; ആണ്‍കുട്ടികള്‍ വഴിതെറ്റും‘

ചൊവ്വ, 11 നവം‌ബര്‍ 2014 (12:44 IST)
ലൈബ്രറിയില്‍ പെണ്‍കുട്ടികളെ അനുവദിച്ചാല്‍ ഇപ്പോള്‍ വരുന്നതിന്റെ നാലിരട്ടി ആണ്‍കുട്ടികള്‍ ലൈബ്രറിയിലെത്തുമെന്ന് അലിഗഡ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ലഫ് ജനറല്‍ സമീര്‍ ഉദ്ദിന്‍ ഷാ.

സര്‍വകലാശാല ലൈബ്രറിയില്‍ വിമന്‍സ് കോളജിലെ പെണ്‍കുട്ടികള്‍ക്ക് പ്രവേശനം നല്‍കുന്നത് സംബന്ധിച്ച് സംസാ‍രിക്കുകയായിരുന്നു വൈസ് ചാന്‍സലര്‍.പ്രശ്നം ഡിസിപ്ലിന്റേതല്ല. പ്രശ്നം സ്ഥലപരിമിതിയുടേതാണ് വി സി പറഞ്ഞു.

ഏതാണ്ട് ഇതേ നിലപാട് തന്നെയാണ് വിമന്‍സ് കോളജ് പ്രിന്‍സിപ്പല്‍ നയ്മ ഗുല്‍റെസിനുമുള്ളത്. പെണ്‍കുട്ടികള്‍ക്ക് പ്രവേശനം അനുവദിച്ചാല്‍ സ്ഥലപരിമിതിക്കൊപ്പം അച്ചടക്കപ്രശ്നങ്ങളും ഉണ്ടാവാന്‍ സാധ്യതയുണ്ട നയ്മ പറയുന്നു.

വിമന്‍സ് കോളജ് ലൈബ്രറിയേക്കാള്‍ കൂടുതല്‍ സൌകര്യങ്ങളുള്ള മൌലാനാ ആസാദ് ലൈബ്രറി. ഇവിടെ പ്രവേശനം വേണമെന്നത് മാറി മാറി വരുന്ന വിദ്യാര്‍ഥി യൂണിയനുകള്‍ സ്ഥിരമായി ഉയര്‍ത്തുന്ന ആവശ്യമാണ്.




മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും  ട്വിറ്ററിലും  പിന്തുടരുക.

വെബ്ദുനിയ വായിക്കുക