ഗാന്ധി വധവുമായി ബന്ധപ്പെട്ട സുപ്രധാന ഫയലുകള്‍ കേന്ദ്രസര്‍ക്കാര്‍ നശിപ്പിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്. അതേസമയം ആഭ്യന്തര മന്ത്രാലയത്തിലെ 11,100 ഫയലുകള്‍ നശിപ്പിച്ചെന്നും അക്കൂട്ടത്തില്‍ ഗാന്ധി വധവുമായി ബന്ധമുള്ള ഫയലുകളൊന്നും ഇല്ലെന്നും മന്ത്രി രാജ്യസഭയെ അറിയിച്ചു.