ഫ്രഷ്’ ബിയർ കുടിക്കാം, ഡല്‍‌യിലേക്ക് പോന്നോളൂ

വെള്ളി, 12 ജൂണ്‍ 2015 (15:41 IST)
ഹോട്ടലുകള്‍ക്കും റസ്റ്ററന്റുകള്‍ക്കും ഇനി സ്വന്തമായി ബിയര്‍ ഉത്പാദിപ്പിച്ച് വില്കാനുള്ള അനുമതി ഡല്‍ഹി സര്‍ക്കാര്‍ നല്‍കാന്‍ പോകുന്നു. ഗവൺമെന്റിന്റെ 2015-16 എക്സൈസ് പോളിസിയിൽ ഹോട്ടലുകൾക്കും റസ്റ്ററന്റുകൾക്കും സ്വന്തമായി ബിയര്‍ നിര്‍മ്മിക്കാനുള്ള  ‘മൈക്രോ ബ്രൂവറി’കൾ ആരംഭിക്കാനുള്ള അനുമതി സര്‍ക്കാര്‍ നല്‍കിക്കഴിഞ്ഞു. എന്നാല്‍ ഇത്തരം ബ്രൂവറികൾ സ്ഥാപിക്കാന്‍ പ്രത്യേകം ലൈസന്‍സ് നേടേണ്ടതുണ്ട് എന്ന് മാത്രം.

ഹരിയാനയിൽ ഇപ്പോൾതന്നെ ഇത്തരമൊരു നിയമമുണ്ടെന്നും ‘ഫ്രഷ്’ ബിയർ ആസ്വദിക്കാൻ ഡൽഹി സ്വദേശികൾക്കും അവസരം നൽകുകയാണ് ലക്ഷ്യമെന്ന് ഡൽഹി ഗവൺമെന്റ് വക്താവ് പറഞ്ഞു. ഇതിലൂടെ കൂടുതൽ വരുമാനമുണ്ടാക്കാനാവുമെന്നും അദ്ദേഹം പറഞ്ഞു.  ടൂറിസം രംഗത്തിന് കൂടുതല്‍ ഉത്തേജനം നല്‍കുന്നതാണ് തീരുമാനമെന്ന് വിലയിരുത്തപ്പെടുന്നു.

വെബ്ദുനിയ വായിക്കുക