251 രൂപയുടെ ഫോണ്‍ കൊടുത്തു തുടങ്ങി, നിങ്ങള്‍ക്ക് കിട്ടിയോ ?

വെള്ളി, 8 ജൂലൈ 2016 (15:08 IST)
വിവാദങ്ങള്‍ക്കൊടുവില്‍ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ ഫ്രീഡം 251 കൊടുത്തു തുടങ്ങി. ഫോണ്‍ ബുക്ക് ചെയ്തവര്‍ക്ക് അയച്ചു തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇതുവരെ ഫോണ്‍ കിട്ടിയതായി റിപ്പോര്‍ട്ടുകളില്ല. റിഗിംങ് ബെല്‍സ് സ്ഥാപകനും സി ഇ ഒയുമായ മോഹിത് ഗോയല്‍ പറഞ്ഞു.
 
5000 യൂണിറ്റ് ഫോണുകളാണ് ആദ്യഘട്ടത്തില്‍ ഉപഭോക്താക്കള്‍ക്ക് വിതരണം ചെയ്യുക. ഷിപ്പിംഗ് ചാര്‍ജ് ആയ 40 രൂപ കൂടി ഉള്‍പ്പെടുത്തി 291 രൂപയ്ക്കാണ് ഫോണ്‍ വില്പന നടത്തുന്നത്. ഫോണ്‍ പുറത്തിറക്കുന്നതിന്റെ ഭാഗമായി റിഗിംങ് ബെല്‍സ് കമ്പനി രാജ്യത്തുടനീളം 500ലധികം സര്‍വ്വീസ് സെന്ററുകളാണ് തുറക്കുന്നത്.
 
ഫ്രീഡം 251ന് ഒരു വര്‍ഷത്തെ വാറന്റിയും ഉറപ്പു നല്കുന്നുണ്ട്. റിഗിംങ് ബെല്‍സ് സ്ഥാപകനും സി ഇ ഒയുമായ മോഹിത് ഗോയല്‍ പറഞ്ഞു.
 

വെബ്ദുനിയ വായിക്കുക