ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ മലയാളികള്‍ പിടിയില്‍

സിആര്‍ രവിചന്ദ്രന്‍

ശനി, 28 ജനുവരി 2023 (19:38 IST)
ലക്ഷങ്ങളുടെ തൊഴില്‍ തട്ടിപ്പ് നടത്തിയ മലയാളികള്‍ പിടിയില്‍. കാനഡ, യുകെ എന്നിവിടങ്ങളിലേക്ക് തൊഴില്‍ വാഗ്ദാനം നല്‍കി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ മലയാളി സംഘമാണ് ദില്ലി പോലീസിന്റെ പിടിയിലായത്. ആലപ്പുഴ സ്വദേശി ശ്രീരാഗ്, കായംകുളം സ്വദേശി ജയിന്‍, തിരുവനന്തപുരം സ്വദേശി ആഷിക്, തൃശൂര്‍ സ്വദേശി സതീഷ് എന്നിവരാണ് പിടിയിലായത്. ഇവരോടൊപ്പം എന്ന ഡിടിഎന്‍പി എന്ന കമ്പനിയുടെ ഉടമകളും പോലീസ് പിടിയിലായി. പ്രതികളെ കേരളത്തില്‍ എത്തിച്ച് ചോദ്യം ചെയ്യുമെന്ന് ദില്ലി പോലീസ് പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍