ബാങ്ക് സമരം മാറ്റി

ശനി, 28 ജനുവരി 2023 (07:56 IST)
ജനുവരി 30, 31 തിയതികളില്‍ പ്രഖ്യാപിച്ചിരുന്ന ബാങ്ക് സമരം മാറ്റി. ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍ ചീഫ് ലേബര്‍ കമ്മിഷണറുമായി നടത്തിയ ചര്‍ച്ചയിലാണ് സമരം മാറ്റാന്‍ തീരുമാനം. ഈ മാസം 31 ന് വീണ്ടും ചര്‍ച്ച നടത്താന്‍ തീരുമാനമായി. 
 
ബാങ്കുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ച് ദിവസമാക്കുക, 1986 മുതല്‍ വിരമിച്ചവരുടെ പെന്‍ഷന്‍ പിന്നീട് ജീവനക്കാര്‍ക്ക് അനുവദിച്ച ശമ്പള പരിഷ്‌കരണങ്ങള്‍ക്ക് ആനുപാതികമായി പരിഷ്‌കരിക്കുക, തീര്‍പ്പാകാത്ത വിഷയങ്ങള്‍ക്ക് അടിയന്തര പരിഹാരം ഉറപ്പാക്കുക, ഇടപാടുകാര്‍ക്ക് മികച്ച സേവനം ലഭ്യമാക്കാന്‍ ജീവനക്കാരെ നിയമിക്കുക, പഴയ പെന്‍ഷന്‍ പ്രായം സമ്പ്രദായം പുനസ്ഥാപിക്കുക, ശമ്പള പരിഷ്‌കരണ ആവശ്യങ്ങളില്‍ ചര്‍ച്ച ആരംഭിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നേരത്തെ പണിമുടക്കിന് ആഹ്വാനം ചെയ്തത്. 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍