ഭാരത് ജോഡോ യാത്ര നിര്‍ത്തിവച്ചു

വെള്ളി, 27 ജനുവരി 2023 (15:49 IST)
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര കശ്മീരില്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. പെട്ടെന്നുണ്ടായ സുരക്ഷ വീഴ്ചയെ തുടര്‍ന്നാണ് നടപടിയെന്ന് കോണ്‍ഗ്രസ് വൃത്തങ്ങള്‍ അറിയിച്ചു. വെള്ളിയാഴ്ച രാവിലെ പുനഃരാരംഭിച്ച ജോഡോ യാത്ര, ഇന്ന് 11 കിലോമീറ്റര്‍ താണ്ടേണ്ടതായിരുന്നു. എന്നാല്‍ ഒരു കിലോമീറ്റര്‍ കഴിഞ്ഞപ്പോള്‍ നിര്‍ത്തി.
 
ശ്രീനഗറിലേക്കുള്ള വഴിയില്‍ ബനിഹാല്‍ തുരങ്കം പിന്നിട്ടതിനു ശേഷം വന്‍ ജനക്കൂട്ടം എത്തി. ഇവരെ നിയന്ത്രിക്കാന്‍ മതിയായ സുരക്ഷ ഉദ്യോഗസ്ഥരില്ലാത്തിരുന്നതിനെ തുടര്‍ന്നാണ് യാത്ര നിര്‍ത്തിവച്ചതെന്ന് കോണ്‍ഗ്രസ് പറഞ്ഞു.

Scenes from Kashmir ❤️

#BharatJodoYatra pic.twitter.com/94ZVP5NMrr

— Armaan (@Mehboobp1) January 27, 2023

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍