ആശുപത്രിയില്‍ ശിശുമരണം: പ്രസവമെടുത്തത് നാലാം ക്ലാസ് ജീവനക്കാര്‍
ലുധിയാനയിലെ സിവില്‍ ആശുപത്രിയില്‍ നാലു നവജാതശിശുക്കള്‍ മരിച്ചു. ഗൈനക്കോളജിസ്റ്റിന്റെ അഭാവത്തില്‍ ക്ലാസ് ഫോര്‍ ജീവനക്കാരാണ് പ്രസവെമെടുത്തതെന്നാണ് പരാതി.പ്രസവത്തിനിടെയാണ് മരണം സംഭവിച്ചതെന്നും. ഇതില്‍ ആശുപത്രിയുടെ ഭാഗത്തു നിന്നു യാതൊരു തരത്തിലുള്ള വീഴ്ചയും സംഭവിച്ചിട്ടില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
അടുത്തിടെയാണ് ആശുപത്രിയിലെ മദര്‍ -ചൈല്‍ഡ് വിഭാഗത്തിന്റെ ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പുതിയ മദര്‍ - ചൈല്‍ഡ് വിഭാഗം പ്രവര്‍ത്തനം തുടങ്ങിയിട്ടില്ലെന്നും പ്രസവത്തിനായി ഗര്‍ഭിണികളെ പഴയ കെട്ടിടത്തിലെ ഓപ്പറേഷന് തീയറ്ററിലാണ് പ്രവേശിപ്പിച്ചതെന്നുമാണ് ആശുപത്രി അധികൃതര്‍ പറഞ്ഞത്.