ഇന്ത്യയിലേക്കുള്ള യാത്രനിരക്ക് കുത്തനെ കൂട്ടി ഈ പെരുന്നാള്‍ കാലത്തും പ്രവാസികള്‍ക്ക് സാമ്പത്തിക ഭാരം സൃഷ്ടിക്കുകയാണ് വിമാനകമ്പനികള്‍. ജൂലൈ ആറിനായിരിക്കും റംസാന്‍ എന്നതിനാല്‍ ആ ദിവസം വരെയുള്ള ഇക്കണോമി ക്ലാസ്സ് ടിക്കറ്റ് നിരക്ക് 2120 ദിര്‍ഹം മുതല്‍ 4030 ദിര്‍ഹം വരെയായാണ് വിവിധ വിമാനക്കമ്പനികള്‍ വര്‍ദ്ധിപ്പിച്ചിരിക്കുന്നത്.
ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്ക് ജൂലൈ ഒന്നിന് 4059 ദിര്‍ഹവും ദുബൈയില്‍നിന്ന് കോഴിക്കോട്ടേക്ക് ജൂലൈ ഒന്നിന് 4059 ദിര്‍ഹമായിരുന്നു നിരക്ക്. എന്നാല്‍ ജൂലൈ ആറിന് ഇത് 1929 ദിര്‍ഹമായി കുറയുന്നുണ്ട്. ജുലൈ ആറിനു ശേഷം ഏറ്റവും കുറഞ്ഞ നിരക്ക് എയര്‍ ഇന്ത്യയുടെ അബുദാബി മംഗലുരു വിമാനത്തിനും കൂടിയ നിരക്ക് എയര്‍ ഇന്ത്യയുടെ തന്നെ അബൂദാബി കൊച്ചി വിമാനത്തിനുമാണ്.
ഉത്സവ സീസണുകളിലും സ്‌കൂള്‍ അവധി ദിനങ്ങളിലും നിരക്ക് ഉയര്‍ത്തി പ്രവാസികളെ പിഴിയുന്ന എയര്‍ ഇന്ത്യയുടെ നിലപാടിനെതിരെയുള്ള പ്രവാസികളുടെ പ്രതിഷേധം ശക്തമാണ്. ‘എയര്‍ കേരള’ എന്ന പേരില്‍ വിമാന സര്‍വീസ് തുടങ്ങി കേരളത്തിലെ പ്രവാസികളെ ചൂഷണത്തില്‍ നിന്ന് രക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തലത്തില്‍ നീക്കമുണ്ടായിരുന്നെങ്കിലും അതു എങ്ങുമെത്താത്ത അവസ്ഥയാണ് നിലവിലുള്ളത്.