ആദ്യ റഫാൽ യുദ്ധവിമാനം ഇന്ത്യക്ക് കൈമാറി, ഏറ്റുവാങ്ങിയത് പ്രതിരോധ മന്ത്രി

ചൊവ്വ, 8 ഒക്‌ടോബര്‍ 2019 (18:39 IST)
ബോർഡിയോക്സ്: ഇന്ത്യൻ വ്യോമസേനക്കയി നിർമ്മിച്ച ആദ്യ റഫാൽ വിമാനം ഫ്രാൻസിൽ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഏറ്റുവാങ്ങി. ഫ്രാൻസിലെ മെരിഗ്നാക്കിലുള്ള ദസ്സോ ഏവിയേഷന്റെ പ്ലാന്റിലെത്തിയാണ് പ്രതിരോധ മന്ത്രി ഇന്ത്യയുടെ ആദ്യ റഫാൽ വിമാനം ഏറ്റുവാങ്ങിയത്.   
 
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോണുമായി ചർച്ച നടത്തിയ ശേഷമാണ് രാജ്നാഥ് സിങ് റാഫാൽ യുദ്ധവിമാനം ഏറ്റുവങ്ങുന്നതിനായി മെറിഗ്നാക്കി എത്തിയത്. റഫാൽ വിമാനം നിർമ്മിച്ച ദസ്സോ ഏവിയേഷന്റെ പ്ലാന്റ് രാജ്നാഥ് സിങ് സന്ദർശിച്ചു. ദസ്സറ പ്രമാണിച്ച് വിമാനത്തിൽ പൂജ നടത്തുന്നതിനായുള്ള ക്രമീകരണങ്ങൾ ദസ്സോയുടെ പ്ലാന്റിൽ ഒരുക്കിയിരുന്നു.  
 
ഫ്രഞ്ച് സായുധസേന ഉദ്യോഗസ്ഥരും മന്ത്രിയും പ്രതിരോധ ഉദ്യോഗസ്ഥരും. ദസ്സോ ഏവിയേഷനിലെ ഉന്നത ഉദ്യോഗസ്ഥരും വിമാനം ഇന്ത്യക്ക് കൈമാറുന്ന ചടങ്ങിൽ പങ്കെടുത്തു. റഫാൽ വിമാനങ്ങൾക്കൊപ്പം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് നിൽക്കുന്ന ചിത്രങ്ങൾ വാർത്താ ഏജൻസികൾ പുറത്തുവിട്ടിട്ടുണ്ട്.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍