അതേസമയം രാജ്യത്ത് കൊവിഡ് കേസുകൾ കുതിച്ചുയരുന്നതിനെ തുടർന്ന് ദില്ലിക്കും ഏഴ് സംസ്ഥാനങ്ങള്‍ക്കും കേന്ദ്രം വീണ്ടും ജാഗ്രത നിര്‍ദ്ദേശം നല്കി. ദില്ലിയില്‍ സാമൂഹിക വ്യാപന സാധ്യതയുണ്ടെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. ദക്ഷിണാഫ്രിക്കയിൽ നിലവിൽ റിപ്പോർട്ട് ചെയ്യുന്നതിൽ 96% കേസുകളും ഒമിക്രോൺ മൂലമാണ്. ഇന്ത്യയിലും പ്രതിദിന രോഗികൾ ഉയരുമ്പോൾ ഒമിക്രോണിനൊപ്പം ഡല്റ്റയും ഭീഷണി സൃഷ്ടിക്കുന്നുണ്ട്.