എല്‍ഗാര്‍ കടമ്പ താണ്ടി ഇന്ത്യ; സെഞ്ചൂറിയനില്‍ വിജയപ്രതീക്ഷ

വ്യാഴം, 30 ഡിസം‌ബര്‍ 2021 (14:22 IST)
സെഞ്ചൂറിയന്‍ ടെസ്റ്റില്‍ ഇന്ത്യയുടെ വിജയപ്രതീക്ഷകള്‍ക്ക് തടസമായി നിന്നിരുന്ന ദക്ഷിണാഫ്രിക്കന്‍ നായകന്‍ ഡീന്‍ എല്‍ഗാറിനെ പുറത്താക്കി ജസ്പ്രീത് ബുംറ. ക്രീസില്‍ ദക്ഷിണാഫ്രിക്കയ്ക്ക് ശുഭപ്രതീക്ഷകള്‍ നല്‍കി നങ്കൂരമിട്ട എല്‍ഗാര്‍ 156 പന്തില്‍ നിന്ന് 77 റണ്‍സുമായാണ് പുറത്തായത്. എല്‍ഗാറിനെ ബുംറ എല്‍ബിഡബ്‌ള്യുവിന് മുന്നില്‍ കുടുക്കുകയായിരുന്നു. 12 ഫോര്‍ സഹിതമാണ് എല്‍ഗാര്‍ 77 റണ്‍സ് നേടിയത്. 305 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ദക്ഷിണാഫ്രിക്ക ഇപ്പോള്‍ 130-5 എന്ന നിലയിലാണ്. അഞ്ച് വിക്കറ്റ് കൂടി ശേഷിക്കെ ആതിഥേയര്‍ക്ക് ജയിക്കാന്‍ 175 റണ്‍സ് വേണം. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍