പ്രഭാസ് നായകനാകുന്ന ആദിപുരുഷിന്റെ സെറ്റില്‍ തീപിടുത്തം. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് തീപിടുത്തം ഉണ്ടായത്. തീപിടുത്തം ഉണ്ടാകുമ്പോള്‍ സെറ്റില്‍ അമ്പതോളം ആളുകള്‍ ഉണ്ടായിരുന്നു. മുംബൈ ജോര്‍ജിയന്‍ ഏരിയയിലെ റെട്രോ ഗ്രൗണ്ടില്‍ നിര്‍മിച്ചിരുന്ന സെറ്റിലാണ് തീപിടുത്തം ഉണ്ടായത്. എന്നാല്‍ ആര്‍ക്കും തന്നെ വലിയ പരിക്കൊന്നും ഏറ്റിട്ടില്ല.