ഫിറോസ് ഷാ കോട്ട്‌ല ഇനിമുതൽ അരുൺ‌ ജെയ്‌റ്റ്‌ലി സ്റ്റേഡിയം !

Webdunia
ചൊവ്വ, 27 ഓഗസ്റ്റ് 2019 (18:11 IST)
മുൻ പ്രസിഡന്റിന് ആദരം അർപ്പിക്കാൻ ഒരുങ്ങി ഡൽഹി ആൻഡ് ഡിസ്ട്രിക് ക്രിക്കറ്റ് അസോയേഷൻ. ഡി‌ഡിസിഎക്ക് കീഴിലുള്ള ഫിറോസ് ഷാ കോട്ട്ല സ്റ്റേഡിയം ഇനിമുതൽ അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയം എന്ന പേരിൽ അറിയപ്പെടും. ചൊവ്വാഴ്ച ചേർന്ന ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ യോഗത്തിലാണ്. അരുൺ ‌ജെയ്‌റ്റ്‌ലിക്ക് ആദരംകർപ്പിച്ച് സ്റ്റേഡിയത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്.
 
സെപ്തംബർ 12നാണ് സ്റ്റേഡിയത്തിന്റെ പേര് അരുൺ ജെയ്‌റ്റ്‌ലി സ്റ്റേഡിയം എന്നാക്കി മാറ്റുക. ചടങ്ങിൽ അഭ്യന്തര മന്ത്രി അമിത് ഷായും കായിക മന്ത്രി കിരൺ റിജിജുവും പങ്കെടുക്കും. അരുൺ ജെയ്‌റ്റ്‌ലി ഡെൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റയിരുന്ന കാലത്താണ് സ്റ്റേഡിയത്തിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്തിയത്. സറ്റേഡിയത്തിൽ കൂടുതൽ ആളുകൾക്ക് മത്സരം കാണാനുള്ള സൗകര്യം ഒരുക്കിയതും ജെയ്‌റ്റ്ലിയുടെ കാലത്തായിരുന്നു.   
 
'അരുൺ ജെയ്‌‌റ്റ്‌ലി നൽകിയ പിന്തുണയാണ് വിരാട് കോഹ്‌ലി, വീരേന്ദ്ര സേവാഗ്, ഗൗതം ഗമ്പീർ, അഷിഷ് നെഹ്റ തുടങ്ങിയ താരങ്ങൾ ഇന്ത്യൻ ക്രിക്കറ്റിന്റെ അഭിമാനമായി മാറിയത് എന്ന് ഡൽഹി ക്രിക്കറ്റ് അസോസിയേഷൻ പ്രസിഡന്റ് രജത് ഷർമ പറഞ്ഞു. അതേസമയം ഡൽഹി യമുന സ്പോർട്ട്സ് കോംപ്ലക്സിന്റെ പേര് അരുൺ ജെയ്‌റ്റ്ലി സ്പോർട്ട്സ് കോംപ്ലക്സ് എന്നാക്കി മാറ്റണം എന്ന ആവശ്യവുമായി ഗൗതം ഗംഭീറും രംഗത്തെത്തി. ഇത് വ്യക്തമാക്കി താരം ഡൽഹി ലഫ്‌ ഗവർണർ അനിൽ ബാലാജിക്ക് കത്തയച്ചു. ഈ കത്തിന്റെ കോപ്പി അദ്ദേഹം ട്വിറ്ററിലൂടെ പങ്കുവക്കുകയും ചെയ്തിരുന്നു.  

അനുബന്ധ വാര്‍ത്തകള്‍

Next Article