കോവൈ കലൈമഗൾ കോളേജ് ഓഫ് ആർട്സ് ആൻഡ് സയൻസിലെ രണ്ടാം വർഷ വിദ്യാർഥിയാണ് ലോഗേശ്വരി. മോക് ഡ്രില്ലിന്‍റെ ഭാഗമായി കോളേജിന്‍റെ രണ്ടാം നിലയിൽ നിന്ന് താഴേക്ക് ചാടിയപ്പോൾ ആയിരുന്നു അപകടം സംഭവിച്ചത്. കെട്ടിടത്തിന്റെ രണ്ടാം നിലയിൽ നിന്ന് വിദ്യാർത്ഥി ചാടാൻ മടിച്ച് നിൽക്കുകയും പരിശീലകൻ തള്ളിയിടുകയുമായിരുന്നു. അപകടത്തിന്റെ ദൃശ്യങ്ങൾ സോഷ്യം മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
പരിശീലകനെ പൊലീസ് അറസ്‌റ്റുചെയ്‌തു. തലയ്ക്ക് ഗുരുതരമായ പരിക്കേറ്റാണ് ലോഗേശ്വരി മരിച്ചത്. ഒന്നാമത്തെ നിലയിൽ സൺഷേഡിൽ തലയിടിച്ചതിനെ തുടർന്ന് കഴുത്ത് മുറിയുകയും ചെയ്തു. കോയമ്പത്തൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല. ദേശീയ ദുരന്ത നിവാരണസേനയായിരുന്നു കോളേജിൽ മോക് ഡ്രിൽ സംഘടിപ്പിച്ചത്.