ശുചിത്വഭാരതം പദ്ധതിയുമായി ആഗോള സോഷ്യല്‍ മീഡിയ ഭീമന്മാരായ ഫേസ്ബുക്ക് സഹകരിക്കും.ശുചിത്വഭാരതം പദ്ധതിക്കായി മൊബൈല്‍ ആപ്ലിക്കേഷന്‍ നിര്‍മ്മിക്കാനാണ് ഫെയ്‌സ്ബുക്ക് ഇന്ത്യയെ സഹായിക്കുക.നേരത്തെ ഫെയസ്ബുക്കിന്റെ സ്ഥാപകനും മേധാവിയുമായ മാര്‍ക്ക് സുക്കര്‍ബര്‍ഗ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഗംഗാ ശുചീകരണം, പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം അടക്കമുള്ള സാമൂഹിക 14 വിഷയങ്ങളിലും പദ്ധതികളിലും കേന്ദ്രസര്‍ക്കാര്‍ ഫെയ്‌സ്ബുക്കിന്റെ പങ്കാളിത്തം ആവശ്യപ്പെട്ടു.ഫെയ്‌സ്ബുക്കിന്റെ സഹകരണം സ്വച്ഛ് ഭാരത് പദ്ധതിയെ വന്‍ വിജയമാക്കുമെന്നാണ് കൂടിക്കാഴ്ചയ്ക്ക് ശേഷം മോഡി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
ആരോഗ്യം, വിദ്യാഭ്യാസ മേഖലകളില്‍ ഇന്ത്യയുമായി ഒരുമിച്ചു പ്രവര്‍ത്തിക്കാന്‍ താല്‍പര്യമുണ്ടെന്ന് സുക്കര്‍ബര്‍ഗ് അറിയിച്ചു ഇത്കൂടാതെ ഡിജിറ്റല്‍ ഇന്ത്യ പദ്ധതിക്കായി സാധ്യമായതെല്ലാം ചെയ്യുമെന്നും സക്കര്‍ബര്‍ഗ് മോദിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. ചില ഭീകരസംഘടനകള്‍ സാമൂഹിക കൂട്ടായ്മ സൈറ്റുകളെ റിക്രൂട്ട്‌മെന്റിനായി ഉപയോഗിക്കുന്നത് പ്രധാനമന്ത്രി കൂടികാഴ്ച വേളയില്‍ സുക്കര്‍ബര്‍ഗിന്റെ ശ്രദ്ധയില്‍ പെടുത്തി.