പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ഔദ്യോഗിക ഫേസ് ബുക്ക് പേജിന് ഫേസ്ബുക്കില്‍ ആവേശകരമായ വരവേല്‍പ്. പിഎംഒ ഇന്ത്യ എന്ന പേജിന് 12 ലക്ഷം ലൈക്കുകളാണ് ലഭിച്ചത്. ലൈക്കുകള്‍ കൂടാതെ നിരവധി അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും കമന്റുകളും നിരവധിപേര്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ലൈക്കുകളുടെയെണ്ണം നാല് ദിവസത്തിനകം 11 ലക്ഷം കടന്ന വിവരം പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ട്വിറ്റര്‍ അക്കൗണ്ട് പിന്തുടരുന്നത് 14 ലക്ഷം പേരാണ്.
പ്രധാനമന്ത്രി നരേന്ദ്ര മോഡി ജോലിയില്‍ മുഴുകിയിരിക്കുന്ന ചിത്രമാണ് പ്രൊഫൈല്‍ ചിത്രമായി നല്‍കിയിരിക്കുന്നത്. പ്രധാനമന്ത്രി ആയ ശേഷം മോഡിക്ക് ആശംസയര്‍പ്പിക്കാന്‍ ഓഫീസിലെത്തിയവരുടെ ചിത്രങ്ങളും പേജില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
പുകയില വിരുദ്ധ ദിനമായ മേയ് 31നോട് അനുബന്ധിച്ച് പ്രധാനമന്ത്രിയുടെ പുകവലി വിരുദ്ധദിന സന്ദേശവും പേജിലുണ്ട്. ജനങ്ങളുമായി നിരന്തരം ആശയവിനിമയം നടത്താന്‍ സോഷ്യല്‍ മീഡിയ പ്രയോജനപ്പെടുത്താന്‍ മോഡി മന്ത്രിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത് കഴിഞ്ഞ ദിവസമാണ്.