മോഡിയ്ക്ക് സമന്‍സയച്ചതിന് പിന്നില്‍ നിക്ഷിപ്ത താത്പര്യക്കാരെന്ന് വിദേശകാര്യ മന്ത്രാലയം
പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്ക് ന്യൂയോര്‍ക്ക് ഫെഡറല്‍ കോടതി സമന്‍സ് പുറപ്പെടുവിച്ചതിനെതിരെ വിമര്‍ശനവുമായി വിദേശകാര്യ മന്ത്രാലയം.
കേസിനു പിന്നില്‍ ചില നിക്ഷിപ്ത താത്പര്യക്കാരാണെന്നും പ്രധാനമന്ത്രിയുടെ അമേരിക്കന്‍ സന്ദര്‍ശനത്തില്‍ നിന്നും ശ്രദ്ധ തിരിച്ചുവിടാനാണ് ശ്രമമെന്നുമാണ് സംഭവത്തെപ്പറ്റി വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരിക്കുന്നത്.
നേരത്തെ ഗുജറാത്ത് കലാപം സംബന്ധിച്ചുള്ള കേസില്‍ ന്യൂയോര്‍ക്കിലെ ദക്ഷിണ ജില്ലയ്ക്കായുള്ള ഫെഡറല്‍ കോടതി സമന്‍സ് പുറപ്പെടുവിച്ചിരുന്നു.
ജസ്റ്റിസ് സെന്റര്‍ എന്ന സംഘടന നല്കിയ ഹര്‍ജിയിലായിരുന്നു സമന്‍സ്.