അവിഹിത ബന്ധം; ഭാര്യയുടെ തല ഭര്‍ത്താവ് അറുത്തുമാറ്റി
ബുധന്‍, 22 ഏപ്രില്‍ 2015 (19:23 IST)
രഹസ്യ കാമുകനുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെട്ട ഭാര്യയുടെ തല ഭര്‍ത്താവ് അറുത്തുമാറ്റി. ഭാര്യയെ കൊന്നതിനു ശേഷം ഇയാള്‍ അറുത്തുമാറ്റിയ തലയുമായി പോലീസ് സ്‌റ്റേഷനില്‍ കീഴടങ്ങി. തമിഴ്നാട്ടിലെ പൊള്ളാച്ചിയിലാണ് സംഭവം നടന്നത്. കര്‍ഷകനായ ചിന്നപ്പരാജാണ് (49) തന്റെ ഭാര്യയെ കൊന്നതിനു ശേഷം പൊലീസില്‍ കീഴടങ്ങിയത്.
തന്റെ എതിര്‍പ്പ് അവഗണിച്ചും ബന്ധം തുടര്‍ന്നത് കണ്ടതൊടെയാണ് ഇയാള്‍ ഭാര്യയെ ക്രൂരമായി കൊന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളായി ചിന്നപ്പരാജിന്റെ ഭാര്യ പ്രദേശത്തെ മറ്റൊരാളുമായി ബന്ധം പുലര്‍ത്തി വരികയായിരുന്നു. ഇത് മനസിലായ ചിന്നപ്പരാജന്‍ മേലാഇ ഇത് ആവര്‍ത്തിക്കരുതെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം പറഞ്ഞ് ഇവരുടെ വീട്ടില്‍ നിരന്തരം കലഹം നടന്നിരുന്നതായും പറയപ്പെടുന്നു.
ഭര്‍ത്താവിന്റെ വാക്കുകള്‍ അവഗണിച്ച് ഇവര്‍ ബന്ധം തുടര്‍ന്നു പോന്നു. ഇതാണ് ചിന്നപ്പരാജിനെ ചൊടിപ്പിച്ചത്. കഴിഞ്ഞ രാത്രിയില്‍ വീട്ടില്‍ നിന്ന് കാണാതായ ഭാര്യയെ അന്വേഷിക്കവെ ഇവര്‍ കാമുകനുമായി അവിഹിത ബന്ധത്തിലേര്‍പ്പെടുന്നത് കാണാന്‍ ചിന്നപ്പരാജിന് ഇടവന്നു. തുടര്‍ന്ന് വഴിയില്‍ കാത്തു നിന്ന ചിന്നപ്പരാജ് ഭാര്യയെ അരിവാള്‍ ഉപയോഗിച്ച് വെട്ടി കൊല്ലപ്പെടുത്തുകയായിരുന്നു.